Thursday, 13 March 2014

സ്നേഹമലർ - ജീവിതം ഒരു നദിപോലെയാണ്

 ജീവിതം ഒരു നദിപോലെയാണ്.....
                                 ഒരു റെയിൽ പാളം പോലെ കൃത്യമായൊരു സഞ്ചാരപഥത്തിലൂടെ      നീങ്ങുന്നതല്ല     ജീവിതം.   അതൊരു നദിപോലെയാണ്.     അങ്ങനെയാകണം    ജീവിതം. ഒഴുകുന്ന മാര്‍ഗത്തിലുള്ള തടസ്സങ്ങളെല്ലാം    തരണം  ചെയ്തുകൊണ്ടാണ് നദിയൊഴുകുന്നത്.  ആ  പ്രവാഹത്തിനിടയിൽ    ഒന്നിനെയും          നദി തിരസ്‌കരിക്കുന്നില്ല.    എല്ലാത്തിനെയും    സ്വീകരിക്കുന്നു, സ്വാഗതം ചെയ്യുന്നു. അതുപോലെയാകണം ജീവിതം .      
                                                          അൽഫോൻസാ ത്യാഗാശീലൻ 
                                                 

Sunday, 9 March 2014

സ്നേഹ സുഹുർത്ത്ക്കളെ, ഞങ്ങളുടെ ഒരു സംരംഭാമാണ് "സ്നേഹമലർ " കുടുംമ്പ മാസിക. പതിനാറ് മാസത്തേയ്ക്ക് 100 രൂപ മാത്രമാണ് വരിസംഖ്യ . വായ്ക്കുക,വളരുക.
 വിലാസം.
 സ്നേഹമലർ                                                                                                                                      മേടനട                                                                                                                                                        കുളത്തൂർ-po                                                                                                                     തിരുവനന്തപുരം -69558 3                                                                                                         ഫോണ്‍-9387973974

അമ്മ ഉറങ്ങാത്ത രാത്രികൾ (കവിത)

അമ്മ ഉറങ്ങാത്ത രാത്രികൾ (കവിത)
 അമ്മ തൻ ഗർഭപാത്രത്തിൽ പൊന്നോമന ഉരുവായി                     എന്നറിഞ്ഞ മാത്രയിൽ                                                         
സന്തോഷാധിക്യത്താൽ അമ്മയുറങ്ങില്ല ആ രാവിൽ       പിന്നെ,        പൊന്നോമനയെ കുറിച്ചുള്ള ഭാവനകൾ              അമ്മ തൻ ഉറക്കം കെടുത്തി എങ്കിലും ,            
ക്ഷീണിതയാവാതെയമ്മ     പൊന്നോമനയുടെ
 വരവും  കാത്തിരുന്നു-വയറ്റിനുള്ളിൽ         
 വച്ചുതന്നെ പൊന്നോമനയ്ക്ക് ഓരായിരം പേരുകളിട്ടു 
കൊഞ്ചിച്ചു കൊഞ്ചിച്ചു അമ്മയുരങ്ങില്ല ആ രാവിൽ                   ഒരു തുന്നൽക്കാരനും തുന്നാൻ കഴിയാതത്രയും അലങ്കാര  വസ്ത്രങ്ങൾ മനസ്സാൽ തുന്നി
 പൊന്നോമനയെ അണിയിച്ചു, അമ്മ 
അവൻറെ ഭംഗി രസിച്ചു ഉറങ്ങിയില്ല ആ രാവിൽ 
അമ്മ കാത്തിരുന്ന ആ ദിനം വന്നെത്തി 
അസ്ദികൾ ഒടിയും വേദനയിൽ അമ്മ പുളഞ്ഞപ്പോൾ 
ങ്ങി... ങ്ങേ... എന്ന ശഭ്ദം അമ്മതൻ വേദന മാറ്റി 
പൊന്നോമനയുടെ മുഖംകണ്ട സന്തോഷത്തിൽ      അമ്മയുരങ്ങിയില്ല ആ രാവിൽ 
പൊന്നോമന കരയുമ്പോഴെല്ലാം അമ്മതൻ അമ്മിഞ്ഞപ്പാലും നൽകാൻ     തയ്യറായി അമ്മ ഉണർന്നിരുന്നു പിന്നെ,
പൊന്നോമന പിച്ച വച്ചുനടന്നു തുടങ്ങുമ്പോൾ                           ഒരടി തെറ്റാതെ അമ്മ ശ്രദ്ധയോടെ                           ഉണർന്നിരുന്നു പൊന്നോമനയെയും നോക്കി 
ആദ്യമായ് പള്ളികൂടത്തിൽ പോയമാത്രയിൽ പൊന്നോമന കരഞ്ഞപ്പോൾ 
മനവേദനയിൽ അന്നുരാത്രി അമ്മയുറങ്ങിയില്ല 
കൗമാര പ്രായത്തിൽ  പൊന്നോമന വളർന്നപ്പോൾ 
നല്ല ഉപദേശങ്ങൾ നൽകി അമ്മയുറങ്ങിയില്ല                                  ആ നീണ്ട രാവുകളിൽ 
കുഞ്ഞെത്ര വളർന്നാലും അമ്മയ്ക്കവൻ ഇന്നും                                ഒരു കൊച്ചു കുന്നികുരുമാത്രം 
ആ സ്നേഹത്തിൻ മുന്നിൽ ജ്വലിച്ചെരിയുന്ന              മെഴുകുതിരി നാളം   പോലെ
കുഞ്ഞങ്ങൾ   ആ പ്രാകശമെന്നും                                                     അമ്മയ്ക്ക് തണലായിരിക്കട്ടെ ......                               .  
                                                              അൽഫോൻസാ ത്യാഗശീലൻ